പൂ​ന്തു​റ മ​ത്സ്യ മാ​ർ​ക്ക​റ്റ് ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ക്കും: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു
Tuesday, February 7, 2023 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ മ​ത്സ്യ മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​നെ ആ​രം​ഭി​ക്കു​വാ​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. 2.37 കോ​ടി രൂ​പ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മ​ത്സ്യ മാ​ർ​ക്ക​റ്റ് ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന​ത്. 6500 സ്‌​ക്വ​യ​ർ ഫീ​റ്റി​ൽ ര​ണ്ട് നി​ല​ക​ളി​ലാ​യാ​ണ് നി​ർ​മാ​ണം. ഓ​പ്പ​ൺ ഹാ​ളും 39 സ്റ്റാ​ളു​ക​ളും ഉ​ൾ​പ്പെ​ടെ മ​ത്സ്യ​വി​പ​ണ​ന​ത്തി​ന് വേ​ണ്ട എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും മാ​ർ​ക്ക​റ്റി​ൽ ഉ​ണ്ടാ​കും. ടെ​ൻ​ഡ​ർ വി​ളി​ച്ച് ഏ​പ്രി​ലിൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​വാ​ൻ മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. പൂ​ന്തു​റ വാ​ർ​ഡ് കൗ​ൺ​സി​ല​ർ മേ​രി ജി​പ്‌​സി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.