പാ​ലോ​ട് മേ​ളയ്ക്ക് തി​രി​തെ​ളി​ഞ്ഞു
Tuesday, February 7, 2023 11:24 PM IST
പാ​ലോ​ട് : അ​റു​പ​താ​മ​ത് പാ​ലോ​ട് ക​ന്നു​കാ​ലി​ച്ച​ന്ത​യ്ക്കും കാ​ർ​ഷി​ക ക​ലാ, വ്യാ​പാ​ര മേ​ള​യ്ക്കും തി​രി​തെ​ളി​ഞ്ഞു. മേ​ള ന​ഗ​രി​യി​ൽ സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ന്നു​കാ​ലി​ച്ച​ന്ത​യു​ടെ​യും പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ന​ട​ന്നു. ര​ക്ഷാ​ധി​കാ​രി ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. ഷൗ​ക്ക​ത്ത​ലി, സി.​ജെ. രാ​ജീ​വ്, എ​ച്ച്. അ​ഷ​റ​ഫ്, ഇ​ല്യാ​സ്,പ്രോ​ഗ്രം ക​ൺ​വീ​ന​ർ ഇ.​ജോ​ൺ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വൈ​കു​ന്നേ​രം പ്ര​ദ​ർ​ശ​ന വി​പ​ണ​ന സ്റ്റാ​ളു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി.​കെ. മു​ര​ളി എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ , പാ​ലോ​ട് ര​വി , വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ , ആ​നാ​ട് ജ​യ​ൻ , വി.​വി.​രാ​ജേ​ഷ്, ശൈ​ല​ജാ രാ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്നു രാ​വി​ലെ 10 ന് ​കാ​ൻ​സ​ർ രോ​ഗ​പ​രി​ശോ​ധ​നാ ക്യാ​മ്പും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​രം, രാ​ത്രി ഒ​ന്പ​തി​ന് കെ​പി​എ​സി​യു​ടെ നാ​ട​കം അ​പ​രാ​ജി​ത​ർ.