സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ശ​ന്പ​ളം പു​ന:​സ്ഥാ​പി​ക്ക​ണം
Tuesday, February 7, 2023 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ത​രാ​യ ക​ലാ കാ​യി​ക അ​ധ്യാ​പ​ക​ർ​ക്ക് വെ​ട്ടി​ക്കു​റ​ച്ച ശ​ന്പ​ളം പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ്പെ​ഷ​ലി​സ്റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.2017 വ​രെ 25200 ശ​ന്പ​ളം ല​ഭി​ച്ചു. കേ​ന്ദ്ര വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ 2021 വ​രെ 14000 രൂ​പ ശ​ന്പ​ളം ല​ഭി​ച്ചു. ഇ​പ്പോ​ൾ കേ​ന്ദ്ര​വി​ഹി​ത​മാ​യ 10000 രൂ​പ മാ​ത്ര​മാ​ണ് ശ​ന്പ​ളം ല​ഭി​ക്കു​ന്ന​ത്. 2000 രൂ​പ പി​എ​ഫും യാ​ത്രാ ചെ​ല​വും ക​ഴി​ഞ്ഞാ​ൽ ബാ​ക്കി ശ​ന്പ​ളം കൊ​ണ്ട് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ദാ​സ്.​പി. പ​ള്ളി പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി എ​ൻ. ര​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.