കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റെ സ​സ്പെ​ന്‍​ഡു ചെ​യ്തു
Tuesday, February 7, 2023 11:24 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബി.​ബി​ജു​വി​നെ സ​സ്പെ​ന്‍​ഡു ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ജു​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സ​സ്പെ​ൻ​ഷ​ൻ. ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ൽ നി​ന്നും വി​വി​ധ സെ​ക്‌​ഷ​നു​ക​ളി​ലേ​യ്ക്കു ന​ൽ​കേ​ണ്ട ഫ​യ​ലു​ക​ൾ പ്യൂ​ണ്‍​മാ​രാ​യ മൂ​ന്നു ജീ​വ​ന​ക്കാ​ർ എ​ത്തി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തു. ന​ട​പ​ടി പാ​ടി​ല്ലെ​ന്നു ഡെ​പ്യൂ​ട്ടി മേ​യ​ർ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹം കേ​ട്ടി​ല്ല.
ഇ​തേ തു​ട​ർ​ന്നു മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ മു​ന്നി​ൽ വ​ച്ചു ഇ​വ​ർ ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്കം ഉ​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു പി.​കെ.​രാ​ജു മേ​യ​ർ​ക്കു പ​രാ​തി ന​ൽ​കു​ക​യും ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റെ പി​ന്നീ​ടു സ​സ്പെ​ന്‍​ഡു ചെ​യ്ത​ത്. നേ​ര​ത്തേ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബി​ജു കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നി​ൽ​പ്പെ​ട്ട മൂ​ന്നു ജീ​വ​ന​ക്കാ​രെ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സ്ഥ​ലം മാ​റ്റി.
ഇ​ന്ന​ലെ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ജോ​ലി ചെ​യ്യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ ഡെ​പ്യൂ​ട്ടി മേ​യ​ർ സം​ര​ക്ഷി​ക്കു​ന്നൂ​വെ​ന്നാ​യി​രു​ന്നു ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ആ​ക്ഷേ​പം.