കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Tuesday, February 7, 2023 11:24 PM IST
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ ഇ​ന്ധ​ന സെ​സാ​യി ര​ണ്ടു രൂ​പ ചു​മ​ത്തി​യ​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.​വി​വി​ധ ക​ള​ക്ട​റേ​റ്റു​ക​ളി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നു​നേ​രെ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു.
തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക പ​ശ്ചാ​ത്ത​ലം വി​ല​യി​രു​ത്താ​തെ ജ​ന​ങ്ങ​ളെ നേ​രി​ട്ട് കൊ​ള്ള​യ​ടി​ക്കു​ന്ന ബ​ജ​റ്റാ​ണി​തെ​ന്നും പ്ര​ള​യ ദു​രി​ത​ത്തേ​യോ കോ​വി​ഡി​നേ​യൊ ധ​ന​മ​ന്ത്രി ക​ണി​ക്കി​ലെ​ടു​ത്തി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​തി​മാ​സ അ​ടു​ക്ക​ള​ച്ചെ​ല​വ് 3500 രൂ​പ​കൂ​ടി. വൈ​ദ്യു​തി ചാ​ർ​ജ്, വെ​ള്ള​ക്ക​രം, ഭൂ​നി​കു​തി, കെ​ട്ടി​ട നി​കു​തി, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് തു​ട​ങ്ങി​യ​വ​യെ​ല്ലാം വ​ർ​ധി​പ്പി​ച്ചു. ഈ ​ബ​ഡ്ജ​റ്റി​ലെ ഇ​ന്ധ​ന സെ​സ് കാ​ര​ണം വി​ല​ക്ക​യ​റ്റം പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം​എ​ൽ​എ​മാ​രാ​യ പി.​സി.​വി​ഷ്ണു​നാ​ഥ്, എം.​വി​ൻ​സ​ന്‍റ് എ​ന്നി​വ​രും മ​ര്യാ​പു​രം ശ്രീ​കു​മാ​ർ, ജി.​എ​സ്.​ബാ​ബു, വ​ർ​ക്ക​ല ക​ഹാ​ർ, ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, എം.​എ.​വാ​ഹീ​ദ്, പി.​കെ.​വേ​ണു​ഗോ​പാ​ൽ, ആ​നാ​ട് ജ​യ​ൻ, പി.​സൊ​ണാ​ൾ​ജ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.