ക​രാ​റു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍: സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗം ഒ​ന്പ​തി​ന്
Monday, February 6, 2023 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: സർക്കാർ ക​രാ​റു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച ഏ​കോ​പ​ന സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗം ഒ​ന്പ​തി​ന് ചേ​രാ​ന്‍ തീ​രു​മാ​നി​ച്ചു. ക​രാ​റു​കാ​ര്‍ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ള്‍ ഈ ​യോ​ഗ​ത്തി​ല്‍ വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു.
മൂ​ന്നു​വ​ര്‍​ഷ​മാ​യി​രു​ന്ന ക​രാ​റു​കാ​രു​ടെ ലൈ​സ​ന്‍​സ് കാ​ലാ​വ​ധി അ​ഞ്ചു​വ​ര്‍​ഷ​മാ​യി ദീ​ര്‍​ഘി​പ്പി​ച്ചും ലൈ​സ​ന്‍​സ് ഫീ​സ് ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടും സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് താ​ത്ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കാ​നും മാ​ർ​ച്ച് 31ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ലൈ​സ​ൻ​സു​ക​ൾ പി​ഴ​കൂ​ടാ​തെ പു​തു​ക്കാ​ന്‍ മേ​യ് 31 വ​രെ സ​മ​യം അ​നു​വ​ദി​ക്കാ​നും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യാ​യി. ലൈ​സ​ൻ​സു​ക​ൾ​ക്ക് അ​ന്നു​വ​രെ കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്കും.​ക​രാ​റു​കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ള്‍, ച​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. നി​യ​മ​സ​ഭാ സ​ബ്ജ​റ്റ് ക​മ്മി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി കെ. ​ബി​ജു, ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ ക​രാ​റു​കാ​രു​ടെ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു