കെ​എ​സ്ആ​ർ​ടി​സി​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കും: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു
Monday, February 6, 2023 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നും വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര ഫ്യു​വ​ൽ​സ് ഔ​ട്ട് ലെ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. വി​കാ​സ് ഭ​വ​ൻ ഡി​പ്പോ​യി​ൽ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡു​മാ​യി സ​ഹ​ക​രി​ച്ച് സ്ഥാ​പി​ച്ച യാ​ത്രാ ഫ്യു​വ​ൽ​സ് ഔ​ട്ട്‌​ലെ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഔ​ട്ട് ലെ​റ്റ് നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തെ ത​റ​വാ​ട​ക​യും ഏ​ജ​ൻ​സി ക​മ്മീ​ഷ​നും ഫ്യു​യ​ൽ ഔ​ട്ട്‌​ലെ​റ്റ് ന​ട​ത്തി​പ്പി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ക്കും. നി​ല​വി​ൽ 11 സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഔ​ട്ട് ലെ​റ്റു​ക​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു .

യാ​ത്രാ​ഫ്യൂ​വ​ൽ​സ് പ​ദ്ധ​തി ആ​രം​ഭി​ച്ച​പ്പോ​ൾ ആ​ദ്യ​മൊ​ക്കെ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​വ​രു​ണ്ട്. കൂ​ടാ​തെ ഇ​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​തവരുമുണ്ട്. ആ ​പ്ര​തി​സ​ന്ധി​ക​ൾ എ​ല്ലാം ത​ര​ണം ചെ​യ്താ​ണ് യാ​ത്രാ​ഫ്യൂ​വ​ൽ​സ് വി​ജ​യ​ക​ര​മാ​യി മാ​റി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലാ​കെ 70 ഔ​ട്ട്‌​ലെ​റ്റ് സ്ഥാ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്, പെ​രു​മ്പാ​വൂ​രി​ലും, പൊ​ൻ​കു​ന്ന​ത്തും ഔ​ട്ട‌​ലെ റ്റു​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. അ​തോ​ടെ ഏ​പ്രി​ൽ മാ​സ​ത്തോ​ടെ യാ​ത്ര​ഫ്യൂ​വ​ൽ​സി​ന്‍റെ ഔ​ട്ട്‌​ലെ​റ്റ് സം​സ്ഥാ​ന​ത്ത് 15 ആ​യി മാ​റും.

സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ ബ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഈ ​മാ​സ​ം എ​ത്തി​ച്ചേ​രും.വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​ച്ച്പി​സി​എ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ (റീ​ടെ​യ്ൽ) സി.​ആ​ർ. വി​ജ​യ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​

കെഎ​സ്ആ​ർ​ടി​സി എം​ഡി ബി​ജു പ്ര​ഭാ​ക​ർ,വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ. ​മേ​രി പു​ഷ്പം, അം​ജ​ദ് മു​ഹ​മ്മ​ദ്, സു​രേ​ഷ്, സോ​ണി, അ​ജ​യ​കു​മാ​ർ, ആ​ർ ച​ന്ദ്ര​മോ​ഹ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.