ലൂ​ർ​ദ് ഫൊ​റോ​നാ ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Sunday, February 5, 2023 10:52 PM IST
തി​രു​വ​ന​ന്ത​പു​രം: ലൂ​ർ​ദ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് വി​കാ​രി ഫാ.മോർളി കൈ​ത​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റി. തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് നാ​ളെ മു​ത​ൽ 11 വ​രെ​യു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 6.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല​യും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന​സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​നു സീ​റോ മ​ല​ങ്ക​ര ക്ര​മ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ൺ കു​റ്റി​യി​ലും ഏ​ഴി​ന് വൈ​കു​ന്നേ​രം ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ലും എ​ട്ടി​ന് വൈ​കു​ന്നേ​രം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പാ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​യിം​സ് ചാ​ല​യ്ക്ക​ലും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഒ​ന്പ​തി​ന് വൈ​കു​ന്നേ​ര​മു​ള്ള സു​റി​യാ​നി കു​ർ​ബാ​ന​യ്ക്ക് ഫാ. ​വ​ർ​ഗീ​സ് മ​റ്റ​ത്തി​ൽ കാ​ർ​മി​ക​നാ​കും. 10 ന് ​വൈ​കു​ന്നേ​രം ല​ത്തീ​ൻ ക്ര​മ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സി​എം​ഐ സു​പ്പീ​രി​യ​ർ പോ​ൾ മ​ങ്ങാ​ട്ട് കാ​ർ​മി​ക​നാ​കും. നാ​ളെ വൈ​കു​ന്നേ​രം ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. മാ​ണി പു​തി​യി​ട​വും 11 നു ​വൈ​കു​ന്നേ​രം ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ത്ത​ണ്ണി​ലും വ​ച​ന​സ​ന്ദേ​ശം ന​ല്കും.

ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം പ​രി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും 11 ന് ​വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് കാ​ർ​മ​ൽ ഹി​ൽ ആ​ശ്ര​മ​സു​പ്പീ​രി​യ​ർ ഫാ. ​പീ​റ്റ​ർ ച​ക്യാ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 12 ന് ​രാ​വി​ലെ 5.45, 7.15, ഒ​ന്പ​ത് എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം 4.15 ന് ​കൊ​ല്ലം ആ​യൂ​ർ ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു അ​ഞ്ചി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യും ഡീ ​പോ​ൾ ആ​ശ്ര​മാ​ധി​പ​ൻ ഫാ. ​പീ​റ്റ​ർ ആ​ന്‍റ​ണി ത​ച്ചേ​ത്തു​കു​ടി​യു​ടെ വ​ച​ന സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും കൊ​ടി​യി​റ​ക്ക​വും. എ​ട്ടി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വൈ​ദീ​ക​രും സ​ന്യാ​സി​നീ സ​ന്യാ​സി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന വൈ​ദീ​ക സ​ന്യ​സ്ഥ സം​ഗ​മ​വും തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും. ക​ള​ർ എ ​ഹോം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലൂ​ർ​ദ് ഫൊ​റോ​ന നി​ർ​മി​ച്ചു ന​ല്കി​യ ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ന​ട​ത്തി. തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​ന് വി​കാ​രി ഫാ.​മോർളി കൈ​ത​പ്പ​റ​ന്പി​ൽ ,അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ലി​ൻ​സ് ത​ട​ത്തി​ൽ, ഫാ. ​ജ​സ്റ്റി​ൻ വ​ര​വു​കാ​ലാ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.