വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു
Sunday, February 5, 2023 2:33 AM IST
ബാ​ല​രാ​മ​പു​രം: ബൈ​ക്ക് തെ​ന്നി​വീ​ണ് എ​തി​രെ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് അ​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. മാ​റ​ന​ല്ലൂ​ർ ഊ​രു​ട്ട​മ്പ​ലം കൊ​ല്ലാ​ലം​കോ​ട് രാ​ജേ​ശ്വ​രി ഭ​വ​നി​ൽ ഗം​ഗാ​ധ​ര​ൻ (68) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ബാ​ല​രാ​മ​പു​രം - കാ​ട്ടാ​ക്ക​ട റോ​ഡി​ൽ തേ​മ്പാ​മു​ട്ട​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഭാ​ര്യ രാ​ജേ​ശ്വ​രി​യെ ബൈ​ക്കി​ന് പി​റ​കി​ലി​രു​ത്തി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ ബൈ​ക്ക് തെ​ന്നി വീ​ണ് ഗം​ഗാ​ധ​ര​നും ഭാ​ര്യ​യും എ​തി​രെ വ​ന്ന ഒാ​ട്ടോ​റി​ക്ഷ​യ്ക്ക​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ ങ്കി​ലും ഗം​ഗാ​ധ​ര​ൻ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ദ​ളി​ത് കോ​ൺ​ഗ്ര​സ് കാ​ട്ടാ​ക്ക​ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി. മ​ക്ക​ൾ:​രാ​ജി,രാ​ഖി,രേ​ഷ്മ.​മ​രു​മ​ക്ക​ൾ:​പ്ര​താ​പ​ൻ,അ​ജി​ത്ത്, ര​ജീ​ഷ്.