ലാം​ഗ്വേ​ജ് വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, February 2, 2023 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ തൊ​ഴി​ൽ നേ​ടാ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ ഭാ​ഷാ പ​ഠ​ന കേ​ന്ദ്രം, നോ​ർ​ക്ക ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റി​ൻ ലാം​ഗ്വേ​ജ് ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും.
സം​സ്ഥാ​ന​ത്ത് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള വി​ദേ​ശ​ഭാ​ഷാ​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് മേ​ട്ടു​ക്ക​ട ജം​ഗ്ഷ​നി​ൽ ആ​ദ്യ ലാം​ഗ്വേ​ജ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ വെ​ബ്സൈ​റ്റ് നോ​ർ​ക്ക റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ്ര​കാ​ശം ചെ​യ്തു. www.nifl.norkaroots.org വെ​ബ്സൈ​റ്റ് വി​ലാ​സം. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.
ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ ഒ​ഇ​ടി, ഐ​ഇ​എ​ൽ​ടി​എ​സ്, ജ​ർ​മ​ൻ ഭാ​ഷ​യി​ൽ സി​ഇ​എ​ഫ്ആ​ർ, എ1, ​എ2, ബി1, ​ബി2 ലെ​വ​ൽ വ​രെ​യും പ​ഠി​ക്കാ​ൻ നോ​ർ​ക്ക ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഫോ​റി​ൻ ലാം​ഗ്വേ​ജി​ൽ അ​വ​സ​രം ഉ​ണ്ടാ​കും. യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​ർ, അ​നു​യോ​ജ്യ​മാ​യ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം, സൗ​ണ്ട് പ്രൂ​ഫ് ലാം​ഗ്വേ​ജ് ലാ​ബ് എ​ന്നി​വ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ജി​എ​ൻ​എം, ബി​എ​സ്‌​സി​യോ അ​ധി​ക​യോ​ഗ്യ​ത​യോ ഉ​ള്ള ന​ഴ്സു​മാ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.
24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ൾ ഫ്രീ ​ന​ന്പ​റു​ക​ളി​ൽ 18004253939, 8802012345 ബ​ന്ധ​പ്പെ​ടാം.