ടൈ​റ്റാ​നി​യം ജോ​ലി ത​ട്ടി​പ്പ്: ര​ണ്ടാം പ്ര​തി​ക്ക് ജാ​മ്യം
Wednesday, February 1, 2023 11:00 PM IST
തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ര​ണ്ടാം പ്ര​തി സ്റ്റാ​ൻ​ലി ജോ​ണി​ന് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം.​തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.​
ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ഒ​രു മാ​സ​ത്തേ​ക്ക് എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും രാ​വി​ലെ ഒ​ന്പ​തി​നും 11 നു​മി​ട​യി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്പാ​കെ ഹാ​ജ​രാ​ക്ക​ണം. 50,000 രൂ​പ അ​ല്ലെ​ങ്കി​ൽ ര​ണ്ടു ജാ​മ്യ​ക്കാ​ർ എ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.​കേ​സി​ലെ ഒ​ന്നാം പ്ര​തി​യും ര​ണ്ടാം പ്ര​തി​യു​ടെ മ​ക​നു​മാ​യ സി​ബി ജോ​ണി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി.
കേ​സി​ലെ മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യ ശ്യാം ​ലാ​ൽ, പ്രേം ​കു​മാ​ർ എ​ന്ന​ിവ​ർ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. 2021 ഡി​സം​ബ​റി​ൽ നാ​ലു പ്ര​തി​ക​ളും ചേ​ർ​ന്ന് ടൈ​റ്റാ​നി​യ​ത്തി​ൽ ജോ​ലി വാ​ങ്ങി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞ് ആ​റു ല​ക്ഷം രൂ​പ ത​ട്ടി​ച്ചു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.