വി​മു​ക്തി കാന്പയിൻ തു​ടങ്ങി
Tuesday, January 31, 2023 11:32 PM IST
നെ​ടു​മ​ങ്ങാ​ട്: എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ന്‍റേ​യും വാ​ളി​ക്കോ​ട് റ​സി​ഡ​ൻ​സ് അ​സോ​സി​യേഷന്‍റേയും സംയു ക്താ​ഭി​മു​ഖ്യ​ത്തി​ൽ സംഘടിപ്പിച്ച വി​മു​ക്തി കാമ്പ​യി​ൻ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​മ്പി​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഫാ​ത്തി​മ​ അ​ധ്യ​ക്ഷയായി. ​
നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി.ആ​ർ. സു​രൂ​പ് സ്വാ​ഗ​തം പ​റ​ഞ്ഞു. വി​മു​ക്തി മി​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാമാ​നേ​ജ​ർ പി.കെ. ജ​യ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.​
സ​മാ​പ​ന സ​മ്മേ​ള​നം നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് കോളജി​ലെ മ​ല​യാ​ളവി​ഭാ​ഗം മേ​ധാ​വി ഡോ. ​ചാ​യം ധ​ർ​മരാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി ഹ​രി നീ​ല​ഗി​രി, ഡോ. ​അ​നി​ത ഹ​രി, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​ ന​വാ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷ​ജീ​ർ, ന​ജി​മു​ദ്ദീ​ൻ, ശ്രീ​കേ​ഷ്, ര​ജി​ത, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്് ദീ​പ, മ​നു തു​ട​ങ്ങി 200 ഓ​ളം പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.