ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു
Monday, January 30, 2023 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 75-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​നം സം​സ്ഥാ​ന​ത്ത് വി​പു​ല​മാ​യി ആ​ച​രി​ച്ചു. ഗാ​ന്ധി പ്ര​തി​മ​ക​ളി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ട​ക്കം ര​ണ്ടു മി​നി​ട്ട് മൗ​നം ആ​ച​രി​ച്ചും രാ​ഷ്ട്ര​പി​താ​വി​നെ സ്മ​രി​ച്ചു.
പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് സേ​നാ​വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​വി.​പി. ജോ​യി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത്, പൊ​തു​ഭ​ര​ണ അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നി​യ​മ​സ​ഭാ വ​ള​പ്പി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ൽ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി എ.​എം. ബ​ഷീ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സ്പീ​ക്ക​റു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ടി.​മ​നോ​ഹ​ര​ൻ നാ​യ​ർ പ​ങ്കെ​ടു​ത്തു. ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബ്ലോ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ഗാ​ന്ധി സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു.

രോ​ഗ​നി​ർ​ണ​യ
ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വി​ഴി​ഞ്ഞം: അ​ദാ​നി വി​ഴി​ഞ്ഞം തു​റ​മു​ഖം ക​മ്പ​നി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ, ഹാ​ർ​ബ​ർ വാ​ർ​ഡ്, തെ​ക്കും​ഭാ​ഗം മൂ​സ്ലിം ജ​മാ​ത്ത്, ഹാ​ർ​ബ​ർ വാ​ർ​ഡ് എ​ഡി​എ​സ്, ഹ​രി​ത ക​ർ​മ്മ സേ​ന എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സി​റാ​ജു​ൾ ഇ​സ്‌​ലാം മ​ദ്ര​സ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഹാ​ർ​ബ​ർ വാ​ർ​ഡ് കൗ​ൺ​സി​ല​ർ നി​സാ​മു​ദീ​ൻ നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ വി​നോ​ദ്, മാ​യ, മീ​ര എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.