ഭി​ന്നി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​പ​ക​ട​ക​രം: കാ​നം രാ​ജേ​ന്ദ്ര​ന്‍
Monday, January 30, 2023 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കെ​തി​രെ എ​ല്ലാ​വ​രേ​യും ഒ​രു​മി​പ്പി​ക്കാ​നാ​യി​രു​ന്നു മ​ഹാ​ത്മാ​ഗാ​ന്ധി സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലൂ​ടെ ശ്ര​മി​ച്ച​തെ​ങ്കി​ല്‍ ഇ​ന്ന് ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​വാ​നും ദേ​ശീ​യ​മാ​യി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​വാ​നു​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഈ ​നീ​ക്കം അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ജോ​യി​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ​യും ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ സാം​സ്കാ​രി​ക വേ​ദി​യാ​യ ന​ന്മ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​തേ​ത​ര ഇ​ന്ത്യ​യി​ലെ മ​രി​ക്കാ​ത്ത സ​ത്യാ​ന്വേ​ഷ​ണ​ങ്ങ​ള്‍ എ​ന്ന പ്ര​മേ​യം ആ​സ്പ​ദ​മാ​ക്കി ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സ​ദ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ഷാ​ന​വാ​സ്ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​രാ​ജ ഹ​രി​പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ന്‍ , ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​ചന്ദ്ര​ന്‍ ക​ല്ലിം​ഗ​ല്‍ , ട്ര​ഷ​റ​ര്‍ കെ.​പി.​ഗോ​പ​കു​മാ​ര്‍, സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ പി.​ഹ​രീ​ന്ദ്ര​നാ​ഥ്, എം.​എം.​ന​ജിം,ന​ന്മ സാം​സ്കാ​രി​ക വേ​ദി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​നോ​ദ് വി.​ന​മ്പൂ​തി​രി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​സി​ന്ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.