അ​പ​ക​ടഭീ​ഷ​ണി സൃ​ഷ്ടിച്ച് ടെ​ലി​ഫോ​ൺ പോ​സ്റ്റ്
Sunday, January 29, 2023 11:45 PM IST
പേ​രൂ​ർ​ക്ക​ട: കു​ണ്ട​മ​ൺ​ക​ട​വ് റോ​ഡി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ടെ​ലി​ഫോ​ൺ പോ​സ്റ്റ് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു. പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള പോ​സ്റ്റാ​ണ് പ​കു​തി​യോ​ളം ഭാ​ഗം ഒ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത്. കു​റ​ച്ചു​നാ​ൾ മു​മ്പ് ഒരു വാ​ഹ​നം ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​സ്റ്റ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ ആ​യ​ത്. ഒ​രു സിം​ഗി​ൾ ടെ​ലി​ഫോ​ൺ കേ​ബി​ളിന്‍റെ ബ​ല​ത്തി​ൽ മാ​ത്ര​മാ​ണ് ഇപ്പോൾ പോ​സ്റ്റ് നി​ൽ​ക്കു​ന്ന​ത്. ചെ​റു​താ​യൊ​ന്ന് ത​ട്ടി​യാ​ൽ ത​ന്നെ പോ​സ്റ്റി​ന്‍റെ മു​ക​ൾ​ഭാ​ഗം ഒ​ടി​ഞ്ഞു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ ഏ​തു നി​മി​ഷ​വും പോ​സ്റ്റി​ന്‍റെ ഒ​രു ഭാ​ഗം ഒ​ടി​ഞ്ഞു വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. പോ​സ്റ്റി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ഒ​ടി​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​ഴി​യാ​ത്രി​ക​രും ഭീ​ഷ​ണി​യി​ലാ​ണ്. തീ​ർ​ത്തും അ​പ​ക​ട ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന ടെ​ലി​ഫോ​ൺ പോ​സ്റ്റ് ഉ​ട​ന​ടി മാ​റ്റി പു​തി​യ പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ബി​ജു പേ​യാ​ട് ആ​വ​ശ്യ​പ്പെ​ട്ടു.