ഐ​എ​ൻ​ടി​യു​സി സ​മ്മേ​ളനം: കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി
Sunday, January 29, 2023 11:45 PM IST
നേ​മം: ഐ​എ​ൻ​ടി​യു​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധിച്ചു​ള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി. 20 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​ര​ത്തോ​ടെ ആ​റ്റു​കാ​ൽ കാ​ല​ടി​യി​ൽ ഉ​മാ​തോ​മ​സ് എം​എ​ൽ​എ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു നാ​ലി​ന​ങ്ങ​ളി​ലാ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് മു​സ്ലിം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​വും ഫെ​ബ്രു​വ​രി ഒ​ന്നി​ന് വെ​ള്ള​നാ​ട് ക്ഷേ​ത്ര മൈ​താ​ന​ത്ത് വ​ടം​വ​ലി മ​ത്സ​ര​വും ഫെ​ബ്രു​വ​രി അ​ഞ്ചി​ന് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ളി​ടെ​ക്നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​വും ന​ട​ക്കും. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ, കൈ​മ​നം പ്ര​ഭാ​ക​ര​ൻ, എം.​എ​സ്. താ​ജു​ദ്ദീ​ൻ, പു​ത്ത​ൻ​പ​ള്ളി നി​സാ​റു​ദ്ദീ​ൻ, വെ​ഞ്ഞാ​റ​മൂ​ട് സു​രേ​ഷ്, വ​ഴി​മു​ക്ക് സ​യ്യ​ദ​ലി, ജെ. ​സ​തി​കു​മാ​രി, ഷു​ബി​ല ഡാ​നി​യ​ൻ, എ​സ്.​എ​സ്. സ​ജി​കു​മാ​രി, രാ​ജാ എ​സ്. ന​ട​രാ​ജ​ൻ, ക​ര​മ​ന ഗോ​പ​ൻ, ജ​യ​കു​മാ​ർ, അ​മ​ൽ​ദേ​വ്, പ്ര​ദീ​പ്, സു​രേ​ഷ് കു​മാ​ർ, ക​ളി​പ്പാം​കു​ളം പ്ര​ഭാ​ക​ര​ൻ, പാ​ട​ശേ​രി ഉ​ണ്ണി​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സാ​മൂ​ഹ്യ​സേ​വ​ന രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ചു ഹു​സൈ​ൻ സേ​ട്ടി​നേ​യും കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ ജ​വാ​ൻ മ​ഹേ​ഷി​നേ​യും ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ആ​ദ​രി​ച്ചു.