ആ​യു​ർ​വേ​ദ ചി​കി​ത്സ​യു​ടെ പ്രാ​ധാ​ന്യം തേ​ടി റ​ഷ്യ​ൻ സം​ഘം തലസ്ഥാനത്ത്
Sunday, January 29, 2023 11:18 PM IST
പേ​രൂ​ർ​ക്ക​ട: കേ​ര​ള​ത്തി​ലെ ആ​യു​ർ​വേ​ദ ടൂ​റി​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി റ​ഷ്യ​യി​ൽ നി​ന്നു​ള്ള 40 അം​ഗ സം​ഘം ത​ല​സ്ഥാ​ന​ത്ത് എ​ത്തി. ആ​യു​ർ​വേ​ദ യോ​ഗ ആ​ൻ​ഡ് വെ​ൽ​ന​സ് അ​സോ​സി​യേ​ഷ​ൻ ( ഐ​വ),തി​രു​വ​ന​ന്ത​പു​രം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ട്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റ​ഷ്യ​ൻ സം​ഘ​ത്തെ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്.
തു​ട​ർ​ന്ന് വൈ​കു​ന്നേ​രം വ​ട്ട​പ്പാ​റ ഇ​ന്‍റി​മെ​സി​ൽ ന​ട​ന്ന ആ​യു​ർ​വേ​ദ ആ​ൻ​ഡ് വെ​ൽ​നെ​സി​ന്‍റെ ഇ​ന്‍റോ റ​ഷ്യ​ൻ ആ​യു​ർ​വേ​ദ കോ​ൺ​ക്ലേ​വി​ലും സം​ഘം പ​ങ്കെ​ടു​ത്തു. 14 ദി​വ​സം ആ​യു​ർ​വേ​ദം സം​ബ​ന്ധി​ച്ച വി​വി​ധ ചി​കി​ത്സ രീ​തി​ക​ളെ​ക്കു​റി​ച്ച് ന​ട​ക്കു​ന്ന ക്ലാ​സു​ക​ളി​ൽ അ​വ​ർ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ പ്രാ​യോ​ഗി​ക ചി​കി​ത്സ രീ​തി​ക​ളി​ലും റ​ഷ്യ​ൻ സം​ഘ​ത്തി​ന് പ​രി​ശീ​ല​നം ന​ൽ​കും. തി​രു​വ​ന​ന്ത​പു​രം റ​ഷ്യ​ൻ ഹൗ​സ് ഡ​യ​റ​ക്ട​ർ ര​തീ​ഷ് നാ​യ​ർ കോ​ൺ​ക്ലേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​യു​ർ​വേ​ദ യോ​ഗ ആ​ൻ​ഡ് വെ​ൽ​നെ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് മ​ഞ്ഞ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.