അ​റു​പ​തി​ന്‍റെ നി​റ​വി​ൽ കൊ​ഞ്ചി​റ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ
Sunday, January 29, 2023 11:17 PM IST
വെ​ന്പാ​യം: കൊ​ഞ്ചി​റ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ 26, 27 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.
മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ന്പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ജ​യ​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്ന ച​ട​ങ്ങി​ൽ പ്ര​ഥ​മാ​ധ്യാ​പി​ക കെ.​ഷീ​ല,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ.​കെ.​വി. ശ്രീ​കാ​ന്ത്, കൊ​ഞ്ചി​റ വാ​ർ​ഡ് മെ​ന്പ​ർ എം.​സ​തീ​ശ​ൻ, വ​ഴ​യ്ക്കാ​ട് വാ​ർ​ഡ് മെ​ന്പ​ർ സ​ന്തോ​ഷ് കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​സ്.​കെ. ബി​ജു കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​വി​ത മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ഗാ​യി​ക കു​മാ​രി അ​വ​നി വി​ശി​ഷ്ടാ​തി​ഥി​യാ​യി.

ഫ്രാ​ന്‍ വാ​ര്‍​ഷി​ക​വും
കു​ടും​ബ​സം​ഗ​മ​വും

നെ​യ്യാ​റ്റി​ന്‍​ക​ര : ഫ്രാ​ൻ വാ​ര്‍​ഷി​കാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും കെ.​ആ​ൻ​സ​ല​ൻ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഫ്രാ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്‍.​ആ​ര്‍.​സി നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി.​കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി ചെ​യ​ർ​മാ​ൻ ഡോ. ​എ​ന്‍.​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍‍​വ​ഹി​ച്ചു. നിം​സ് എം​ഡി എം.​എ​സ് .ഫൈ​സ​ൽ ഖാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​ആ​ര്‍. സ​ലൂ​ജ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.