ഡി.​വി​ന​യ​ച​ന്ദ്ര​ൻ അ​വാ​ർ​ഡ് കെ.​ജ​യ​കു​മാ​റി​നും കെ.​ആ​ർ.​അ​ജ​യ​നും
Sunday, January 29, 2023 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: ക​വി ഡി.​വി​ന​യ​ച​ന്ദ്ര​ന്‍റെ ഓ​ർ​മ​യ്ക്കാ​യി വി​ന​യ​ച​ന്ദ്ര​ൻ പൊ​യ​ട്രി ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള നാ​ഷ​ണ​ൽ പൊ​യ​ട്രി അ​വാ​ർ​ഡ് ക​വി​യും ഗാ​ന​ര​ച​യി​താ​വും മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ജ​യ​കു​മാ​റി​ന് സ​മ്മാ​നി ക്കുമെന്ന് ​ അ​വാ​ർ​ഡ് ക​മ്മി​റ്റി ചെ​യ​മാ​ൻ ഡോ. ​ഇ​ന്ദ്ര​ബാ​ബു​വും ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​താ​പ​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 50,000 രൂ​പ​യും നേ​മം പു​ഷ്പ​രാ​ജ് രൂ​പ​ക​ല്പ​ന ചെ​യ്ത ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. യാ​ത്രാ​വി​വ​ര​ണ​ത്തി​നു​ള്ള അ​വാ​ർ​ഡ് ക​ഥാ​കൃ​ത്തും ദേ​ശാ​ഭി​മാ​നി ന്യൂ​സ് എ​ഡി​റ്റ​റു​മാ​യ കെ.​ആ​ർ. അ​ജ​യ​ന്‍റെ ആ​രോ​ഹ​ണം ഹി​മാ​ല​യം എ​ന്ന കൃ​തി​ക്കാ​ണ്.
10,000 രൂ​പ​യും നേ​മം പു​ഷ്പ​രാ​ജ് രൂ​പ​ക​ല്പ​ന​ചെ​യ്ത ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.ഡോ. ​ഇ​ന്ദ്ര​ബാ​ബു ചെ​യ​ർ​മാ​നും ഡോ.​പി.​സി.​റോ​യി, പ്ര​ഫ.​എം.​എ​സ്. നൗ​ഫ​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളും ശ്രീ​കു​മാ​ർ മു​ഖ​ത്ത​ല ക​ണ്‍​വീ​ന​റു​മാ​യ ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡു​ക​ൾ നി​ർ​ണ​യി​ച്ച​ത്. ഫെ​ബ്രു​വ​രി അ​വ​സാ​നം തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​താ​പ​ൻ അ​റി​യി​ച്ചു. അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ട്ര​ഷ​റ​ർ കു​ട​വ​നാ​ട് സു​രേ​ന്ദ്ര​നും സു​നി​ൽ പാ​ച്ച​ല്ലൂ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.