നഗരത്തിൽ ഇന്നു ജലവിതരണം മുടങ്ങും
1262559
Saturday, January 28, 2023 12:03 AM IST
തിരുവനന്തപുരം: അരുവിക്കരയിലെ ജലശുദ്ധീകരണ ശാലകൾക്കുള്ള കെഎസ്ഇബി 110 കെവി സബ് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അരുവിക്കരയിലെ ശുദ്ധജല വിതരണ ശാലകളിൽ നിന്നുള്ള പന്പിംഗ് നിർത്തി വയ്ക്കുന്നതിനാൽ ഇന്നു രാവിലെ 7.30 മുതൽ അർധരാത്രി 12 വരെ നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങും.
നഗരസഭ പരിധിയിൽ വരുന്ന കഴക്കൂട്ടം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെന്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, കിണവൂർ, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം, മെഡിക്കൽ കോളജ്, പട്ടം, മുട്ടട, കുടപ്പനക്കുന്ന്, പാതിരപ്പള്ളി, ചെട്ടിവിളാകം, ശാസ്തമംഗലം, കവടിയാർ, കുറവൻകോണം, നന്തൻകോട്, കുന്നുകുഴി, പാളയം, തൈക്കാട്, വഴുതക്കാട്, കാഞ്ഞിരംപാറ, പേരൂര്‍ക്കട, തുരുത്തുംമൂല, നെട്ടയം, കാച്ചാണി, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, കൊടുങ്ങാനൂർ, പിടിപി നഗർ, പാങ്ങോട്, തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂര്‍, മുടവന്മുഗൾ, തൃക്കണ്ണാപുരം, നേമം, പൊന്നുമംഗലം, പുന്നക്കാമുഗൾ, പാപ്പനംകോട്, എസ്റ്റേറ്റ്, നെടുങ്കാട്, കാലടി, മേലാംകോട്, പുഞ്ചക്കരി, പൂങ്കുളം, വെള്ളാർ, തിരുവല്ലം, പൂന്തുറ, അന്പലത്തറ, കമലേശ്വരം, കളിപ്പാങ്കുളം, ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി, പുത്തൻപള്ളി, മാണിക്യവിളാകം, ബീമാപ്പള്ളി ഈസ്റ്റ്, ബീമാപ്പള്ളി, മുട്ടത്തറ, ശ്രീവരാഹം, ഫോർട്ട്, തന്പാനൂർ, വഞ്ചിയൂർ, ശ്രീകണ്ഠേശ്വരം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, വലിയതുറ, വള്ളക്കടവ്, ശംഖുമുഖം, വെട്ടുകാട്, കരിക്കകം, കടകംപള്ളി, പേട്ട, കണ്ണമ്മൂല, അണമുഖം, ആക്കുളം, കുളത്തൂർ, ആറ്റിപ്ര, പൗണ്ടുകടവ്, പള്ളിത്തുറ എന്നീ വാർഡുകളിലും കല്ലിയൂർ, കരകുളം, അരുവിക്കര പഞ്ചായത്തുകളിലും ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.