വാ​മ​ന​പു​രം എ​ന​ർ​ജി എ​ഫി​ഷൻ​സി മ​ണ്ഡ​ല​മാ​കു​ന്നു
Wednesday, January 25, 2023 11:35 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തെ എ​ന​ർ​ജി എ​ഫി​ഷ​ൻ​സി മ​ണ്ഡ​ല​മാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ന​ർ​ജി ഓ​ഡി​റ്റിം​ഗ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി​ട്ടു​ള്ള സെ​ന്‍റ​ർ ഫോ​ർ എ​ൺ​വ​യോ​ൺ​മെ​ന്‍റ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റും, എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റും ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഊ​ർ​ജ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ സ്ഥി​തി വി​വ​ര ക​ണ​ക്കു​ക​ളാ​ണ് ആ​ദ്യം ശേ​ഖ​രി​ക്കു​ക. എ​ന​ർ​ജി ഓ​ഡി​റ്റിം​ഗ് ന​ട​ത്തി​യ​തി​ന് ശേ​ഷം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ന​ർ​ജി എ​ഫി​ഷ​ൻ​സി​യു​ള്ള ഫാ​നും ലൈ​റ്റും എ​ന​ർ​ജി​മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ കേ​ര​ള ന​ൽ​കും. അ​തോ​ടൊ​പ്പം ജ​ന​ങ്ങ​ൾ​ക്ക് ഊ​ർ​ജ ഉ​പ​ഭോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും.