ഇന്റർ കോളജ് ഫെസ്റ്റ് സമാപിച്ചു
1262242
Wednesday, January 25, 2023 11:35 PM IST
തിരുവനന്തപുരം: കുറ്റിച്ചൽ ലൂർദ് മാതാ കോളജ് എംസിഎ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്റർ കോളജ് ഫെസ്റ്റ് സമാപിച്ചു. മന്ത്രി ആന്റണി രാജു വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.ജി.സ്റ്റീഫൻ എംഎൽഎ, കോളജ് ഡയറക്ടർ ഫാ. ബിജോയ് അറയ്ക്കൽ, പ്രിൻസിപ്പൽ ഡോ. ബെഷിബ വിൽസൺ, എംസിഎ വിഭാഗം മേധാവി ബിസ്മി കെ. ചാർലിസ് എന്നിവർ പങ്കെടുത്തു.
ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ അന്നദാനം, സൗജന്യ പാനീയ വിതരണം മറ്റു ഭക്ഷണ സാധനങ്ങളുടെ വിതരണം തുടങ്ങിയവ നടത്തുന്നതിന് ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണപദാർഥങ്ങൾ വിതരണം ചെയ്യുന്നവർക്കെതിരെ പോലീസ് കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
തിരുവനന്തപുരം: ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായി ജില്ലയിലെ പോലീസ് ഓഫീസർമാർക്ക് പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ക്ലാസ് സംഘടിപ്പിച്ചു. സിറ്റിയിലെയും റൂറലിലെയും പോലീസ് ഓഫീസർമാർക്കായി നടത്തിയ ക്ലാസിന് ശ്യാം ചന്ദ് നേതൃത്വം നൽകി.
സിറ്റി പോലീസ് കമ്മീഷണർ നാഗരാജു, ഡെപ്യൂട്ടി കമ്മീഷണർ ലാൽജി എന്നിവർ പങ്കെടുത്തു.