സി​എ​സ്ഐ മ​ഹാ​യി​ട​വ​ക പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി
Saturday, December 10, 2022 12:23 AM IST
വെ​ള്ള​റ​ട : അ​പ​ക​ടം മൂ​ലം കി​ട​പ്പു​രോ​ഗി​ക​ളാ​യ നി​ര്‍​ധ​ന​ര്‍​ക്ക് "ആ​ര്‍​ദ്രം' എ​ന്ന പേ​രി​ല്‍ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക ആ​വി​ഷ്ക​രി​ച്ചു. എ​ല്‍​എം​എ​സ് കോ​മ്പൗ​ണ്ട് സി​എ​സ്ഐ ക​ത്തീ​ഡ്ര​ലി​ല്‍ വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​ശ്രി​ത​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്തു. പാ​സ്റ്റ​റ​ല്‍ ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി റ​വ ജെ. ​ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .
"വി​ശ​ക്കു​ന്ന​വ​ന് അ​ന്നം' എ​ന്ന പേ​രി​ല്‍ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് "നി​റ​വ്' സ​ഹാ​യ പ​ദ്ധ​തി, നി​രാ​ലം​ബ​ര്‍​ക്ക് വീ​ടു​വ​ച്ചു​ന​ല്‍​കു​ന്ന "ത​ണ​ല്‍' പ​ദ്ധ​തി, മി​ഷ​ന​റി​മാ​ര്‍​ക്ക് സു​ര​ക്ഷാ പ​ദ്ധ​തി, കി​ട​പ്പു​രോ​ഗി​ക​ളാ​യ വ​യോ​ജ​ന​ങ്ങ​ള്‍​ക്കും കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് ചി​കി​ത്സ ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന അ​വ​സ്ഥ​യി​ലു​ള്ള​വ​ര്‍​ക്കും ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള സൗ​ജ​ന്യ പാ​ലി​യേ​റ്റി​വ് ചി​കി​ത്സ തു​ട​ങ്ങി​യ നി​ര​വ​ധി സൗ​ജ​ന്യ ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ശ​ര​ണാ​ര്‍​ക്കാ​യി മ​ഹാ​യി​ട​വ​ക ന​ട​ത്തു​ന്നു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി ഡോ. ​ടി.​ടി. പ്ര​വീ​ണ്‍ പ​റ​ഞ്ഞു.