കേ​സ​രി മീ​ഡി​യ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, December 10, 2022 12:23 AM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ആ​സ്ഥാ​ന​മാ​യ കേ​സ​രി സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി മീ​ഡി​യ സെ​ന്‍റ​ർ തു​റ​ന്നു. ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ത​ല​സ്ഥാ​ന​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​ഴി​വ് സ​മ​യം ചി​ല​വ​ഴി​ക്കാ​നു​ള്ള പൊ​തു ഇ​ട​മാ​യാ​ണ് കേ​സ​രി മീ​ഡി​യ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ച​ട​ങ്ങി​ൽ മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു .ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​നു ജോ​ർ​ജ് തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. കി​ര​ൺ​ബാ​ബു, സം​സ്ഥാ​ന ട്ര​ഷ​റ​ർ സു​രേ​ഷ് വെ​ള്ളി​മം​ഗ​ലം, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​പ്ര​സാ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​നു​പ​മ ജി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.