ശി​വ​ഗി​രി തീ​ർ​ഥാ​ട​നം 30 മു​ത​ൽ; ചെ​മ്പ​ഴ​ന്തി ഗു​രു​കു​ല​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ
Saturday, December 10, 2022 12:21 AM IST
തി​രു​വ​ന​ന്ത​പു​രം : തൊ​ണ്ണൂ​റാ​മ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ചെ​മ്പ​ഴ​ന്തി ഗു​രു​കു​ല​ത്തി​ൽ വി​പു​ല​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ. 30,31, ജ​നു​വ​രി ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന തീ​ർ​ഥാ​ട​നം പൂ​ര്‍​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക. തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ജി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റി​യ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​ലി​യ തോ​തി​ൽ തീ​ര്‍​ഥാ​ട​ക​ര്‍ ഇ​ത്ത​വ​ണ എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, അ​ത് മു​ന്നി​ല്‍ ക​ണ്ടു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ൻ തീ​രു​മാ​ന​മാ​യി.
ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​നും സു​ര​ക്ഷ​ക്കും പോ​ലീ​സ് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ന ദി​വ​സ​ങ്ങ​ളി​ല്‍ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗ​വും നി​യ​ന്ത്രി​ക്കാ​നാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തും. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ത്സ​വ​ദി​വ​സ​ങ്ങ​ളി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സം​ഘ​വും ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വു​മു​ണ്ടാ​കും. റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും കേ​ടാ​യ തെ​രു​വു​വി​ള​ക്കു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തും അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കും. ഉ​ത്സ​വ​പ്ര​ദേ​ശ​ത്തെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തും.
ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നു നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തും. തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ ചെ​മ്പ​ഴ​ന്തി എ​സ്എ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ സൗ​ക​ര്യ​മൊ​രു​ക്കും. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ക​സ​ന ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ സൗ​ജ​ന്യ വി​ത​ര​ണം എ​ന്നി​വ​യു​മൊ​രു​ക്കും.
ചെ​മ്പ​ഴ​ന്തി ഗു​രു​കു​ല​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ ഡി.​ആ​ർ. അ​നി​ൽ, കൗ​ൺ​സി​ല​ർ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ൻ, ചെ​മ്പ​ഴ​ന്തി ഗു​രു​കു​ലം മ​ഠാ​തി​പ​ധി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.