നഗരിയിൽ സേ​വ​ന സ​ജ്ജ​രാ​യി ആ​രോ​ഗ്യ​വ​കു​പ്പും
Saturday, December 10, 2022 12:21 AM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ളോ​ത്സ​വ വേ​ദി​യി​ല്‍ എ​ത്തു​ന്ന​വ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് സു​സ​ജ്ജ​മാ​യി അ​ലോ​പ്പ​തി- ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ എ​യ്ഡ് റൂ​മു​ക​ള്‍. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും കേ​ര​ളോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി നി​ര​വ​ധി മ​ത്സ​രാ​ര്‍​ഥി​ക​ള്‍ എ​ത്തു​ന്നു​ണ്ട്. ഇ​വ​ര്‍​ക്കു​ണ്ടാ​കു​ന്ന ശാ​രീ​രി​ക മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക് ഉ​ട​ന​ടി ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. പ്ര​ധാ​ന വേ​ദി​യാ​യ മ​ല​യി​ന്‍​കീ​ഴ് ഗ​വ. ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാ​ണ് മെ​ഡി​ക്ക​ല്‍ റൂം ​സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ലോ​പ്പ​തി- ആ​യു​ര്‍​വേ​ദ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കു​ന്ന​ത്.
മ​ല​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി, മ​ല​യി​ന്‍​കീ​ഴ് ഗ​വ. ആ​യു​ര്‍​വേ​ദ വെ​ല്‍​നെ​സ്‌​ സെ​ന്‍റര്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ള്ളി​ച്ച​ല്‍, ക​ല്ലി​യൂ​ര്‍, മ​ല​യി​ന്‍​കീ​ഴ്, വി​ള​പ്പി​ല്‍​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്സി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ണ്. മ​ത്സ​രാ​ര്‍​ഥി​ക​ളി​ലെ മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക കൗ​ണ്‍​സി​ലിം​ഗും ആ​യു​ര്‍​വേ​ദ വി​ഭാ​ഗം ന​ല്‍​കി​വ​രു​ന്നു. മു​ഴു​വ​ന്‍ സ​മ​യ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ ഷി​ഫ്റ്റ് രീ​തി​യി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.