അറിയിപ്പുകൾ‌
Friday, December 9, 2022 12:29 AM IST
ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കി​ലെ "ക​ള​ക്ട​റോ​ടൊ​പ്പം അ​ദാ​ല​ത്ത്' 15ന്

​തി​രു​വ​ന​ന്ത​പു​രം : ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കി​ലെ "ക​ള​ക്ട​റോ​ടൊ​പ്പം അ​ദാ​ല​ത്ത്' 15ന്. ​ആ​റ്റി​ങ്ങ​ല്‍ സ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ 10.30 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ​യാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ന്ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്താ​ണ് ക​ള​ക്ട​റോ​ടൊ​പ്പം എ​ന്ന പേ​രി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​ന്നേ​ദി​വ​സം നേ​രി​ട്ട് ഹാ​ജ​രാ​യി ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കാം. റീ​സ​ര്‍​വെ, പോ​ക്കു​വ​ര​വ്, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി എ​ന്നി​വ ഒ​ഴി​ച്ചു​ള്ള പ​രാ​തി​ക​ള്‍ അ​ദാ​ല​ത്തി​ല്‍ സ്വീ​ക​രി​ക്കും.

ബി​എ​സ്‌​സി ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ല്‍ സ്പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം : 2022-23 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ഴ്സി​നും പാ​രാ​മെ​ഡി​ക്ക​ല്‍ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്കും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നും പു​തി​യ കോ​ള​ജ് ഓ​പ്ഷ​ന്‍ സ​മ​ര്‍​പ്പ​ണ​വും www.lbscentre. kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി നാ​ളെ മു​ത​ല്‍ 13 വ​രെ ന​ട​ത്താ​വു​ന്ന​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് 15ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. എ​ല്‍​ബി​എ​സ് ന​ട​ത്തി​യ മു​ന്‍ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ അ​പേ​ക്ഷ​ക​ര്‍ സ്പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ എ​ന്‍​ഒ​സി നി​ര്‍​ബ​ന്ധ​മാ​യും ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. മു​ന്‍ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ച്ച എ​ന്‍​ഒ​സി പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ലെ​ന്നും എ​ല്‍​ബി​എ​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 0471 2560363, 2560364.

ചി​ത്ര​ര​ച​നാ മ​ത്സ​രം

തി​രു​വ​ന​ന്ത​പു​രം : ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക്ഷീ​ര​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​പി മു​ത​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ചി​ത്ര​ര​ച​ന പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ പ​ട്ട​ത്തു​ള്ള ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് പ​രി​പാ​ടി. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പാ​യി താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ ഫോ​ണ്‍ മു​ഖേ​ന​യോ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ഇ-​മെ​യി​ൽ jkstvm2022@ gmail.com, ഫോ​ണ്‍: 9074724613.

കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് നാളെ

വി​തു​ര : കൊ​പ്പം ശ്രാ​വ​ണം പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘ​വും തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റും ചേ​ർ​ന്ന് നാ​ളെ രാ​വി​ലെ പ​ത്തി​ന് വി​തു​ര പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.