ചെ​റി​യ​കൊ​ല്ല ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യി
Friday, December 9, 2022 12:29 AM IST
വെ​ള്ള​റ​ട : മ​ല​യോ​ര ഹൈ​വേ​യി​ല്‍ ചെ​റി​യ​കൊ​ല്ല ജം​ഗ്ഷ​നി​ല്‍ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യി. വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​തി​ന് സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് റോ​ഡി​ലൂ​ടെ ഓ​വ് നി​ര്‍​മി​ച്ച് വെ​ള്ളം ഒ​ഴു​ക്കി ക​ള​യു​ന്ന​തി​ന് കെ​ആ​ര്‍​എ​ഫ്ബി അ​ധി​കൃ​ത​ര്‍​ക്കും റോ​ഡി​ന്‍റെ നി​ര്‍​മാ​ണ ചു​മ​ത​ല​യു​ള്ള ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കും സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഓ​ട​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു.

എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ച്ച് ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു.

എം​എ​ല്‍​എ​യും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും പ​ഞ്ചാ​യ​ത്ത് റോ​ഡി​ലൂ​ടെ ഓ​ട നി​ര്‍​മി​ച്ച് വെ​ള്ളം ഒ​ഴു​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വാ​ര്‍​ഡ് മെ​മ്പ​ര്‍ ചെ​റി​യ​കൊ​ല്ല പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ണി ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഈ ​ശ്ര​മം നി​ര്‍​ത്തി​വെ​ക്കു​ക​യും അ​തി​നു ശേ​ഷം വെ​ള്ള​ക്കെ​ട്ടി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. വെ​ള്ള​ക്കെ​ട്ട് ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ക​യ​ല്ല അ​ത് ചൂ​ണ്ടി​ക്കാ​ണി​ച്ച് രാ​ഷ്ട്രീ​യ നേ​ട്ടം കൊ​യ്യു​ക​യാ​യി​രു​ന്നു മെ​മ്പ​റു​ടെ​യും ബി​ജെ​പ​യു​ടേ​യും ല​ക്ഷ്യ​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.