ആ​ധാ​ര​മെ​ഴു​ത്ത് യൂ​ണി​യ​ൻ തൊ​ഴി​ൽ സം​ര​ക്ഷ​ണ ധ​ർ​ണ ന​ട​ത്തി
Thursday, December 8, 2022 12:09 AM IST
തി​രു​വ​ന​ന്ത​പു​രം : ആ​ധാ​ര​മെ​ഴു​ത്ത് തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​ക, ടൈം​പ്ലേ​റ്റ് മോ​ഡ​ൽ പ​രി​ഷ്കാ​രം ഉ​പേ​ക്ഷി​ക്കു​ക, സ്വ​യം ആ​ധാ​രം ത​യാ​റാ​ക്കാ​നു​ള്ള നി​യ​മം പി​ൻ​വ​ലി​ക്കു​ക, പ​രി​ച​യ സ​മ്പ​ന്ന​രാ​യ കൈ​പ്പ​ട ലൈ​സ​ൻ​സി​ക​ൾ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ക, ഫ​യ​ലിം​ഗ് ഷീ​റ്റ് നി​ല​നി​ർ​ത്തു​ക, ഹൈ​ക്കോ​ട​തി വി​ധി അ​നു​സ​രി​ച്ച് ആ​ധാ​രം ത​യാ​റാ​ക്ക​ൽ പ​രീ​ക്ഷ ഉ​ട​നെ ന​ട​ത്തു​ക, ആ​ധാ​രം എ​ഴു​ത്ത് ഫീ​സ് പ​ട്ടി​ക പു​തു​ക്കി നി​ശ്ച​യി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ കെ​എ​സ്ഡി​ഡ​ബ്ല്യു​യു ജി​ല്ലാ ക​മ്മി​റ്റി തൊ​ഴി​ൽ സം​ര​ക്ഷ​ണ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി. ​സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൗ​ഡി​ക്കോ​ണം ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം ബാ​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി കു​രു​വി​ക്കാ​ട് ഗി​രീ​ഷ് കു​മാ​ർ, പോ​ത്ത​ൻ​കോ​ട് ഹ​രി​ദാ​സ്, കൊ​ഞ്ചി​റ ഗോ​പി, അം​ബി​ക, തി​രു​വ​ല്ലം മ​ധു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.