ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ തൊ​ഴി​ൽ സം​ര​ക്ഷ​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Thursday, December 8, 2022 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ (എ​കെ​ഡ​ബ്ല്യു ആ​ൻ​ഡ് എ​സ്എ) തൊ​ഴി​ൽ സം​ര​ക്ഷ​ണ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. ഒ​രു രാ​ജ്യം ഒ​രു ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, ടൈം​പ്ലേ​റ്റ് സം​വി​ധാ​നം ഉ​പേ​ക്ഷി​ക്കു​ക, ആ​ധാ​രം എ​ഴു​ത്ത്, തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​ക, അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ച​ത്.
പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി കി​ഴ​ക്കേ​കോ​ട്ട പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജി. ഇ​ന്ദു​ക​ലാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​അ​ൻ​സാ​ർ, നേ​താ​ക്ക​ളാ​യ ഒ.​എ​ൻ. ദി​ന​ക​ര​ൻ, സി.​പി. അ​ശോ​ക​ൻ, ഇ. ​മോ​ഹ​ന​ൻ​കു​മാ​ർ, കെ. ​രാ​ജ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.