മേ​ൽ​പ്പാ​ലം നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Tuesday, December 6, 2022 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ലം നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ശ്രീ​കാ​ര്യം യൂ​ണി​റ്റ് പ​ത്ര​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റു​ന്ന പ​ണി ന​ട​ന്നു​വ​രു​ന്ന​തേ​യു​ള്ളൂ. വ്യാ​പാ​രി, വ്യ​വ​സാ​യി​ക​ൾ​ക്ക് ഇ​തു​വ​രെ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ഒ​ന്നും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
മാ​ത്ര​മ​ല്ല പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഉ​ൾ​പ്പെ​ടെ ദു​രി​ത​ത്തി​ലാ​ണെ​ന്നും യൂ​ണി​റ്റ് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി. യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ്മ​ല രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. എം.​എ​സ് സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ സ്റ്റാ​ൻ​ലി ഡി​ക്രൂ​സ്, എ​ൽ.​എ​സ്. സാ​ജു, വൈ. ​വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.