ലോ​ക ഭി​ന്ന​ശേ​ഷി ദി​നം ആ​ച​രി​ച്ചു
Monday, December 5, 2022 11:42 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട ബി​ആ​ർ​സി​യി​ൽ ലോ​ക ഭി​ന്ന​ശേ​ഷി ദി​നം വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. ഒ​രാ​ഴ്ച നീ​ണ്ടു നി​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​നം കു​ള​ത്തു​മ്മ​ൽ എ​ൽ​പി​എ​സി​ൽ സം​ഘ​ടി​പ്പി​ച്ച "ചേ​ർ​ന്നു നി​ൽ​ക്കാം ചേ​ർ​ത്തു​നി​ർ​ത്താം' പ​രി​പാ​ടി​യി​ൽ ഭി​ന്ന ശേ​ഷി കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​വി​ധ ക​ലാ​വി​രു​ന്നു​ക​ൾ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. വി​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം മ​ണി​ക​ണ്ഠ​ൻ നാ​യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​ജെ. സു​നി​ത, ഡി​പി​ഒ ബി. ​ശ്രീ​കു​മാ​ര​ൻ, ബി​പി​സി ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.