സി​വി​ൽ സ്റ്റേ​ഷ​നി​ലെ എ​ടി​എം കൗ​ണ്ട​റി​ൽ തീ​പി​ടി​ത്തം
Monday, December 5, 2022 11:16 PM IST
പേ​രൂ​ർ​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ സ്റ്റേ​ഷ​നി​ലെ എ​ടി​എം കൗ​ണ്ട​റി​ൽ തീ​പി​ടി​ത്തം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് എ​സി​യു​ടെ വ​യ​റി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ വി​വ​രം ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഇ​ല​ക്ട്രീ​ഷ്യ​ൻ ഇ​ല​ക്ട്രി​സി​റ്റി ക​ണ​ക്ഷ​ൻ ഉ​ട​ന​ടി വി​ച്ഛേ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ബി. ​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് എ​ടി​എ​മ്മി​ന്‍റെ ഡോ​റി​ന്‍റെ കു​റ​ച്ചു​ഭാ​ഗം ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് കൗ​ണ്ട​ർ ത​ത്ക്കാ​ല​ത്തേ​ക്ക് അ​ട​ച്ചു.