മെഡിക്കൽ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ​വും​ സം​ഘ​ടി​പ്പി​ച്ചു
Sunday, December 4, 2022 11:46 PM IST
പാ​റ​ശാ​ല: നിം​സ് ഹാ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ 15-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന നിം​സ് എ​ന്‍റെ ഹൃ​ദ​യം എ​ന്‍റെ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ ഹൃ​ദ്‌​രോ​ഗ നി​ര്‍​ണ​യ മെ​ഗാ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ക്യാ​ന്പ് ധ​നു​വ​ച്ച​പു​രം എ​ന്‍ കെ​എം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ വ​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. ന​വ​നീ​ത് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ൽ​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബൈ​ജു,മ​ഹേ​ഷ്, ജ്യോ​തി​ഷ് റാ​ണി, അ​നി​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കാ​ര്‍​ഡി​യോ​ള​ജി​സ്റ്റും നിം​സ് ഹാ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് കാ​ര്‍​ഡി​യോ​ള​ജി​സ്റ്റു​മാ​യ ഡോ. ​പി.​എ​സ്. ശ്രീ​ജി​ത്ത് ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്‍​കി.