പ്രാ​ദേ​ശി​ക കാ​ലാ​വ​സ്ഥ ഇ​നി വി​ര​ൽ​തു​മ്പി​ൽ
Sunday, December 4, 2022 11:45 PM IST
കാ​ട്ടാ​ക്ക​ട : കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ സ്ഥി​രം ഗേ​റ്റ് വേ ​വി​ള​പ്പി​ൽ​ശാ​ല ശാ​സ്താം​പാ​റ​യി​ൽ സ്ഥാ​പി​ച്ചു. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 1800 മീ​റ്റ​ർ ഉ​യ​ര​മു​ള്ള സ്ഥ​ല​മാ​ണ് ശാ​സ്താം​പാ​റ.​
താ​പ​നി​ല, ഈ​ർ​പ്പം, മ​ർ​ദം, കാ​റ്റി​ന്‍റെ ദി​ശ, വേ​ഗ​ത, മ​ഴ എ​ന്നി​വ അ​ള​ക്കു​ന്ന​തി​നു​ള്ള സെ​ൻ​സ​റു​ക​ൾ​ക്കൊ​പ്പം ഒ​രു റെ​യി​ൻ ഗേ​ജ്, സെ​ൻ​സ​ർ ഡാ​റ്റ വാ​യി​ക്കു​ക​യും ടെ​ലി​മെ​ട്രി ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ക​ൺ​ട്രോ​ള​ർ ഹ​ബ്, ഡാ​റ്റ മാ​നേ​ജു​മെ​ന്‍റി​നും ദൃ​ശ്യ​വ​ത്ക​ര​ണ​ത്തി​നു​മു​ള്ള ഒ​രു ക്ലൗ​ഡ്,വെ​ബ് പ്ലാ​റ്റ്ഫോം എ​ന്നി​വ​യാ​ണ് ഓ​രോ വെ​ത​ർ സ്റ്റേ​ഷ​നി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.​
ഇ​ത്ത​ര​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ ആ​റ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും ഏ​കോ​പ​ന​ത്തി​നാ​യി 4 ജി ​ബാ​ക്ക്ഹോ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും 20 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ശ ദൂ​രം ക​ണ​ക്ടി​വി​റ്റി​യു​ള്ള​തു​മാ​യ ഒ​രു ലോ​റ​വാ​ൻ ഗേ​റ്റ് വേ ​ശാ​സ്താം​പാ​റ​യി​ൽ സ്ഥാ​പി​ച്ചി​ത്. ലോ​റ​വാ​ൻ വ​ഴി സെ​ർ​വ​റി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ളു​ടെ ഗ്രാ​ഫി​ക് ഡി​സ്പ്ലേ ല​ഭ്യ​മാ​ക്കു​ന്ന ഒ​രു ഓ​ൺ​ലൈ​ൻ ഡാ​റ്റ വി​ഷ്വ​ലൈ​സേ​ഷ​ൻ വെ​ബ്സൈ​റ്റും ഇ​തി​നോ​ട​കം ത​യാ​റാ​ക്കി​യി​രു​ന്നു.
ല​ഭ്യ​മാ​യ ഡാ​റ്റ കാ​ണാ​നും റെ​ക്കോ​ർ​ഡു ചെ​യ്ത ഡാ​റ്റ​യു​ടെ വി​ശ​ക​ല​നം ന​ട​ത്താ​നും ഓ​രോ 15 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ലും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കും. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ണ്ഡ​ല​ത്തി​ലെ പ്രാ​ദേ​ശി​ക കാ​ലാ​വ​സ്ഥ മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള ഓ​ട്ടോ​മാ​റ്റി​ക്ക് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യ​തും കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലാ​ണ്. ഒ​രു ജി​ല്ല​യി​ൽ ഒ​രു സ്ഥി​രം ലോ​റ​വാ​ൻ ഗേ​റ്റ് വേ ​എ​ന്ന നി​ല​യി​ലാ​ണ് ശാ​സ്താം​പാ​റ​യി​ൽ വ​ന്നി​രി​ക്കു​ന്ന​ത്.