വൈ​എം​സി​എ ക്രി​സ്മ​സ് കാ​ര​ൾ ഇ​ന്ന്
Saturday, December 3, 2022 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന സം​യു​ക്ത ക്രി​സ്മ​സ് കാ​ര​ൾ ഇ​ന്ന്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ റ​വ. ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും.

​തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ ക്വ​യ​ർ കൂ​ടാ​തെ പേ​രൂ​ർ​ക്ക​ട എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, വ​ഴു​ത​യ്ക്കാ​ട് ശാ​ലേം മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പു​ന്ന​ൻ റോ​ഡ് സെ​ന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ൽ, ന​ന്ത​ൻ​കോ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, കു​മാ​ര​പു​രം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, പാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പാ​ള​യം സി​എ​സ്ഐ മ​റ്റീ​ർ മെ​മ്മോ​റി​യ​ൽ ച​ർ​ച്ച്, സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച്, ന​ന്ത​ൻ​കോ​ട് ജെ​റു​സ​ലേം മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പ​രു​ത്തി​പ്പാ​റ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പേ​രൂ​ർ​ക്ക​ട സി​എ​സ്ഐ ച​ർ​ച്ച്, സ്പെ​ൻ​സ​ർ ജം​ഗ്ഷൻ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, എ​ന്നി​വ​യു​ടെ ഗാ​യ​ക​സം​ഘ​ങ്ങ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.​വൈ​എം​സി​എ​ പ​തി​വാ​യി ഡി​സം​ബ​ർ മാ​സം ആ​ദ്യ ഞാ​യ​റാ​ഴ്ച ന​ട​ത്തു​ന്ന ഐ​ക്യ ക്രി​സ്മ​സ് ക​രാ​ളോ​ടു കൂ​ടി​യാ​ണ് ന​ഗ​ര​ത്തി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.