ഗ്രാ​മോ​ത്സ​വം ഏ​ഴു മു​ത​ൽ
Friday, December 2, 2022 11:05 PM IST
നി​ല​മാ​മൂ​ട്: നാ​റാ​ണി ച​ങ്ങാ​ത്തം​ക​ലാ-​കാ​യി​ക-​സാം​സ്കാ​രി​ക വേ​ദി​യു​ടെ 30-ാമ​ത് വാ​ർ​ഷി​ക​വും ജ​ന​താ സോ​ഷ്യ​ൽ ഗ്ര​ന്ഥ​ശാ​ല​യു​ടെ 68-ാം വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി ന​ട​ന്നു. ഗ്രാ​മോ​ത്സ​വം 2022 ഏ​ഴി​നു വി​വി​ധ ക​ലാ-​കാ​യി​ക-​സാ​ഹി​ത്യ-​മ​ത്സ​ര​ങ്ങ​ളോ​ടെ​യും സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടും കൂ​ടെ 12നു ​സ​മാ​പി​ക്കും.​ഏ​ഴി​നു രാ​വി​ലെ ഒ​ന്പ​തി​ന് പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ൽ​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യ ക്യാ​ന്പ് വൈ​കു​ന്നേ​രം ആ​റി​നു ജ​ന​താ ഗ്ര​ന്ഥ​ശാ​ല​യു​ടെ 68-ാമ​ത് വാ​ർ​ഷി​ക ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി. ​സു​രേ​ഷ്കു​മാ​ർ നി​ർ​വ​ഹി​ക്കും. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ആ​ർ. പ​ര​മേ​ശ്വ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി നാ​റാ​ണി അ​നി​ൽ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ വി.​എ​സ്. ബി​നു, യു​വ​ക​വി വി​നോ​ദ് വെ​ള്ളാ​യ​ണി, അ​ഡ്വ. എ​സ്.​എ​സ്. റോ​ജി, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​സ്. ഗോ​പ​കു​മാ​ർ, ടി. ​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.​രാ​ത്രി എ​ട്ടി​ന് സം​ഗീ​ത​സ​ന്ധ്യ, ഒ​ന്പ​തി​ന് മാ​ജി​ക് ഷോ, ​എ​ട്ടി​ന് രാ​വി​ലെ 10ന് ​കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്, വൈ​കു​ന്നേ​രം ആ​റി​ന് സം​വാ​ദം. ഏ​ഴി​നു നാ​ട്ട​ര​ങ്ങ്. എ​ട്ടി​ന് ക​രോ​ക്കേ ഗാ​ന​മേ​ള. വെ​ള്ളി ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ച​ന് ക്വി​സ് മ​ത്സ​രം, ഏ​ഴി​നു വ​ടം​വ​ലി, 10ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ കാ​യി​ക ക​ലാ​മ​ത്സ​ര​ങ്ങ​ൾ, വൈ​കു​ന്നേ​രം 6.30ന് ​കു​ഞ്ഞ​ര​ങ്ങ്, രാ​ത്രി ഏ​ഴി​ന് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ്. 11ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ക​ലാ​മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം 6.30ന് ​ഡോ. എ​സ്. വി. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ സ്മ​ര​ണാ​ജ്ഞ​ലി​യി​ൽ ക​വി സ​ന​ൽ പു​കി​ലൂ​ർ ആ​ർ. ശ​ശി​ധ​ര​ൻ നാ​യ​ർ എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, പു​ഷ്ക​ല കു​മാ​രി, ആ​ർ. പ​ര​മേ​ശ്വ​ര​ൻ പി​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. രാ​ത്രി ഒ​ന്പ​തി​ന് സി​നി​മാ​റ്റി​ക് ഡാ​ൻ​സ്.12​ന് വൈ​കു​ന്നേ​രം ആ​റി​ന് നാ​റാ​ണി ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ആ​ർ. മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.