തിരുവനന്തപുരം: കേരള റോഡ് സുക്ഷാ അഥോറിറ്റി സംസ്ഥാനത്തെ അപ്പര്‍ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കൻഡറി തലം വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ വിദ്യാർഥികൾക്ക് നൽകുന്ന പരിശീലന പദ്ധതിക്ക് തുടക്കമായി. 100 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലന ബോധവത്കരണ പരിപാടികള്‍ക്കായി 50,000 രൂപ വീതം നല്കുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം പൂന്തുറ സെന്റ് ഫിലോമിനാസ് ഗേള്‍സ് ഹൈസ്കൂളില്‍ , റോഡ് സുരക്ഷ അഥോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ടി. ഇളങ്കോവന് നിര്‍വഹിച്ചു.
കബ് ഡില് പരിശീലനം, പ്രഥമ ശുശ്രൂഷ പരിശീലനം, റോഡ് സൈന്‍ ബോര്‍ഡുകള്‍ സംബന്ധിച്ച് അവബോധം, റോഡ് സുരക്ഷാ സംബന്ധിക്കുന്ന ഷോര്‍ട്ട്ഫിലിം പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനങ്ങള്‍, റോഡ് സുരക്ഷാ സന്ദേശങ്ങള്‍ അടങ്ങിയ ക്ലാസ് റും ചാര്‍ട്ടുകളുടെ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക നല്‍കുന്നത്.
ആധാരം എഴുത്തുകാർ
ധർണ നടത്തി
നെടുമങ്ങാട്: ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന ടെംപ്ലേറ്റ് സംവിധാനം പിൻവലിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒാൾ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ നടത്തിയ ധർണ സിപിഎം നെടുമങ്ങാട് ഏരിയാ കമ്മിറ്റി മെമ്പർ മന്നൂർക്കോണം രാജേന്ദ്രൻ ഉദ്ഘടനം ചെയ്തു.
ജി.ശശിധരൻ നായർ അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ കമ്മിറ്റി അംഗം ഡി.രജിത്ത് ലാൽ,ഡിസിസി അംഗം ടി.അർജുനൻ,വി.ശ്രീകുമാർ,എ.ടി.അനിൽ മേനോൻ, പി. അജയകുമാർ നെടുമങ്ങാട്, മന്നൂർക്കോണം സത്യൻ, ഓമന ആര്യനാട്, എം.എം.നസീർ,എൻ.പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.