സ്കൂ​ള്‍ കാ​യി​ക മേ​ള : വി​ളം​ബ​ര കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു
Friday, December 2, 2022 11:00 PM IST
പാ​റ​ശാ​ല : അ​റു​പ​ത്തി നാ​ലാ​മ​ത് സ്കൂ​ള്‍ കാ​യി​ക മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് പാ​റ​ശാ​ല ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ വി​ളം​ബ​ര കൂ​ട്ട​യോ​ട്ടം ന​ട​ത്തി. പാ​റ​ശാ​ല എ​സ്എ​ച്ച്ഒ ഹേ​മ​ന്ദ് കു​മാ​ര്‍ ദീ​പ​ശി​ഖ കൈ​മാ​റി​യും ഫ്ലാ​ഗ് ഓ​ഫ് ന​ട​ത്തി​യും കൂ​ട്ട​യോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ട്സ് മ​ത്സ​ര വി​ജ​യി​ക​ള്‍, എ​ന്‍​എ​സ്എ​സ്, എ​സ്പി​സി, ഗൈ​ഡ്, ജെ​ആ​ര്‍​സി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

പൊ​തി​ച്ചോ​റ് വി​ത​ര​ണം ചെ​യ്തു

മെ​ഡി​ക്ക​ൽ​കോ​ള​ജ്: കേ​ര​ള പ്ര​വാ​സി സം​ഘ​ത്തി​ന്‍റെ ക​ലാ​സാം​സ്കാ​രി​ക വേ​ദി കേ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തി​ച്ചോ​ർ വി​ത​ര​ണം ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും പൊ​തി​ച്ചോ​ർ ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​വാ​സി സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജീ​വ് തൈ​ക്കാ​ട് നി​ർ​വഹി​ച്ചു.