കു​ത്തി​പ്പ​രി​ക്കേൽ​പ്പി​ച്ച കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ
Friday, December 2, 2022 11:00 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഈ​റോ​ഡ് കോ​ള​നി ക​ള​ത്തി​ൽ വീ​ട്ടി​ൽ മ​ധു (54)നെ ​കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പാ​ല​പ്പൂ​ര് പൊ​റ്റ​വി​ള വീ​ട്ടി​ൽ ര​തീ​ഷ് (മു​ള്ള​ൻ ,41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 26ന് ​രാ​ത്രി 8.30ന് ​ഈ​റോ​ഡ് കോ​ള​നി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു മ​ധു​വും ര​തീ​ഷും.
ഇ​തി​നി​ടെ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ര​തീ​ഷ് മ​ധു​വി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു. വ​യ​റി​ന് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ മ​ധു​വി​നെ സം​ഭ​വം അ​റി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
മ​റ്റൊ​രു സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ര​തീ​ഷി​നെ​തി​രേ വ​ലി​യ​തു​റ സ്റ്റേ​ഷ​നി​ൽ കേ​സ് നി​ല​വി​ലു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ പി. ​ഹ​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സി.​പി. പ്ര​ശാ​ന്ത്, എ​സ്‌​സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നി​ൽ​കു​മാ​ർ, സി​പി​ഒ രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.