പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹയർ സെക്കൻഡറി സ്കൂളിൽ ഗു​രു​വ​ന്ദ​നം 10ന്
Thursday, December 1, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1997 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ഗു​രു​ക്ക​ന്മാ​രെ ആ​ദ​രി​ക്കു​ന്നു.
പ​ഠി​ച്ചി​റ​ങ്ങി 25 വ​ർ​ഷ​ത്തി​നു ശേ​ഷ​മു​ള്ള അ​ധ്യാ​പ​ക​വി​ദ്യാ​ർ​ഥി സം​ഗ​മം ബ​ദാം മ​ര​ച്ചോ​ട്ടി​ൽ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ​ത്തി​ന് രാ​വി​ലെ 10 ന് ​ആ​രം​ഭി​ച്ച് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​വ​സാ​നി​ക്കും.​സ്കൂ​ളി​ലെ മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​എ. തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​കും.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9446968872, 8075519921. [email protected] gmail.com .

മു​ഖ്യ​മ​ന്ത്രി​യു​ടെ
വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ഇന്ന്

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഡി​എ കു​ടി​ശി​ക 11 ശ​ത​മാ​നം അ​നു​വ​ദി​ക്കു​ക, ലീ​വ് സ​റ​ണ്ട​ർ പു​ന​സ്ഥാ​പി​ക്കു​ക. പാ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക, മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഉ​ദ​യ​സൂ​ര്യ​ൻ, ട്ര​ഷ​റ​ർ എ.​എം. ജാ​ഫ​ർ​ഖാ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.