ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു
Thursday, December 1, 2022 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ 40 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റു​മാ​രു​ടെ ക​മ്മീ​ഷ​ൻ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന ഐ​ആ​ർ​ഡി​എ​ഐ​യു​ടെ പു​തി​യ റി​പ്പോ​ർ​ട്ടി​നെ​തി​രാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​രു ല​ക്ഷം ക​ത്തു​ക​ൾ അ​യ​യ്ക്കാ​നു​ള്ള ഓ​ൾ ഇ​ന്ത്യ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഐ​ജി​ഐ​എ​എ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ളി​മൂ​ട് ജ​ന​റ​ൽ പോ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നു പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തു​ക​ൾ പോ​സ്റ്റ് ചെ​യ്തു.
രാ​ജ്യ​ത്തെ നാ​ലു പൊ​തു​മേ​ഖ​ല ജ​ന​റ​ൽ ഇ​ൻ​ഷ‌്വ​റ​ൻ​സ് ക​ന്പ​നി​ക​ളി​ൽ ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഏ​ജ​ന്‍റു​മാ​രാ​യി പ​ണി​യെ​ടു​ക്കു​ന്നു​ണ്ട്. ഏ​ജ​ന്‍റു​മാ​രു​ടെ ക​മ്മീ​ഷ​ൻ വെ​ട്ടി​ക്കു​റ​യ്ക്കു​വാ​നും അ​വ​രെ ഇ​ല്ലാ​താ​ക്കു​വാ​നും, സ്വ​കാ​ര്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ഐ​ആ​ർ​ഡി​എ​ഐ​യു​ടെ നീ​ക്ക​ത്തി​നെ​തി​രാ​യി​ട്ടാ​ണ് ഏ​ജ​ന്‍റു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ ക്ഷ​ണി​ച്ചു കൊ​ണ്ടു​ള്ള ക​ത്ത് അ​യ​ക്കു​ന്ന​ത്.
ജി​പി​ഒ​യു​ടെ മു​ന്നി​ൽ ന​ട​ന്ന സ​മ​രം ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഗ​ണേ​ഷ് വ​ഴു​ത​യ്ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്. ഗോ​പി​ക, ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ജി​ത്ത് പ​ട്ടാ​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.