വി​ഴി​ഞ്ഞം സ​മ​രം തീ​ർ​ക്കാ​ൻ സർക്കാർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം:​ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Wednesday, November 30, 2022 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. മ​നോ​ജ്. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക‍​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
പ​ദ്ധ​തി​യെ​കു​റി​ച്ച് തീ​ര​ദേ​ശ വാ​സി​ക​ൾ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തി സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം. വി​ഴി​ഞ്ഞ​ത്ത് ഉ​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ദേ​ശീ​യ- അ​ന്ത​ർ​ദേ​ശീ​യ വ്യാ​പാ​ര മേ​ഖ​ല​യി​ൽ തെ​റ്റാ​യ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ക​യാ​ണ്.
ദേ​ശീ​യ- അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലെ ഷി​പ്പിം​ഗ്, ലോ​ജി​സ്റ്റി​ക്സ്, വെ​യ​ർ ഹൗ​സിം​ഗ് ക​ന്പ​നി​ക​ൾ, ടൂ​റി​സം, സാ​ന്പ​ത്തി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ത​ൽ മു​ട​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ്. അ​തി​ലൂ​ടെ വ്യാ​പാ​ര, വ്യ​വ​സാ​യ, സേ​വ​ന മേ​ഖ​ല​ക​ളി​ൽ വ​ൻ കു​തി​പ്പ് പ്ര​തീ​ക്ഷി​ക്കു​ന്പോ​ൾ വി​ഴി​ഞ്ഞ​ത്തെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ പ​ദ്ധ​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​മ​ന മാ​ധ​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഞ്ച​ൽ എം. ​ന​സീ​ർ, സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​എം. നാ​സ​റു​ദീ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യ​ശാ​ല സു​രേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ നെ​ട്ട​യം മ​ധു തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.