പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​മ്പാ​ദ​ന യോ​ജ​ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Wednesday, November 30, 2022 12:08 AM IST
തി​രു​വ​ന​ന്ത​പു​രം : പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​മ്പാ​ദ​ന യോ​ജ​ന (പി​എം​എം​എ​സ്‌​വൈ) പ​ദ്ധ​തി 2022-23 പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഘ​ട​ക പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബാ​ക്യാ​ര്‍​ഡ് ഓ​ര്‍​ണ​മെ​ന്‍റ​ല്‍ ഫി​ഷ് റി​യ​റിം​ഗ് യൂ​ണി​റ്റ്, ത്രീ ​വീ​ല​ര്‍ വി​ത്ത് ഐ​സ് ബോ​ക്സ്, പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ബോ​ട്ടും വ​ല​യും വി​ത​ര​ണം എ​ന്നീ ഘ​ട​ക പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​ത്.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വെ​ള്ള​പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ള്‍ ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ര്‍ (മേ​ഖ​ല), ജി​ല്ലാ മ​ത്സ്യ ഭ​വ​ന്‍, മ​ണ​ക്കാ​ട് പി​ഒ ക​മ​ലേ​ശ്വ​രം, തി​രു​വ​ന​ന്ത​പു​രം, പി​ന്‍ 695009 എ​ന്ന വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ട്ട മ​ത്സ്യ ഭ​വ​നു​ക​ള്‍ മു​ഖേ​ന​യോ ഡി​സം​ബ​ര്‍ 10 ന​കം സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 04712464076, 04712450773.