നെയ്യാറ്റിന്‍കര : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗരോർജ ഉപയോഗം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിർവഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കെഎസ്ഇബി സൗരയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട 27 സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കും. ഏകദേശം രണ്ടു മെഗാവാട്ട് വൈദ്യുതിയാണ് ഇതിലൂടെ ഉത്പാദിപ്പിക്കപ്പെടുക.
കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി. നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് മുഖ്യാതിഥിയായി. കെഎസ്ഇബി സൗര ഡയറക്ടര്‍ ആര്. സുകു പദ്ധതി അവലോകനവും സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ പി. സീതാരാമന് റിപ്പോര്‍ട്ട് അവതരണവും നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ. ഷിബു, ഡോ. എം.എ. സാദത്ത്, ജെ. ജോസ് ഫ്രാങ്ക്ളിന്, എന്‍.കെ. അനിതകുമാരി, ആര്. അജിത, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ (പിഎസ്) പി. ബീന, ഡെപ്യൂട്ടി ഡയറക്ടര്‍ എ. സുള്‍ഫിക്കര്‍, കെഎസ്ഇബി കാട്ടാക്കട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ രാജേഷ്, കൗണ്‍സിലര്‍ ഗോപന്, സിപിഐഎം ഏരിയ സെക്രട്ടറി ടി. ശ്രീകുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ആര്. രാജേഷ്, സിപിഐ പെരുന്പഴുതൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ഐ ഉണ്ണികൃഷ്ണന്, ഗവ. പോളിടെക്നിക് കോളജ് പിടിഎ വൈസ് പ്രസിഡന്റ് എം. ഷാനവാസ്, ഡോ. ടി.പി ബൈജുഭായ്, പ്രിന്‍സിപ്പൽ ആര്.എസ്. ഷിബു എന്നിവര്‍ പ്രസംഗിച്ചു.