പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ച​രി​ച്ചു
Sunday, November 27, 2022 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ന്ത്യ​യു​ടെ 73-ാം മാ​ത് ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ച​രി​ച്ചു.സ്കൂ​ൾ സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​രാ​വി​ലെ 10 ന് ​ഗാ​ന്ധി സ്ക്വ​യ​റി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ന്ന​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി.​ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​ർ​ഗീ​സ്, സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ പി.​ജെ.​ബി​ന്നി , ബി​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വ​ച്ഛ​താ​ റ​ണ്ണും ഫു​ട്ബോ​ൾ മ​ത്സ​ര​വും

നെ​ടു​മ​ങ്ങാ​ട് :സ്വ​ച്ഛ​താ റ​ണ്ണി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്വ​ച്ഛ​താ​റ​ണ്ണും സ്കൂ​ളു​ക​ൾ ത​മ്മി​ലു​ള​ള ഫു​ട്ബോ​ൾ മ​ത്സ​ര​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​അ​മ്പി​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​ആ​ർ.​ഹ​രി ലാ​ൽ,ടി.​ആ​ർ.​ചി​ത്ര​ലേ​ഖ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​ശ്രീ​കു​മാ​ർ,ബീ​ന അ​ജി​ത്ത്,ക​ണ്ണ​ൻ വേ​ങ്ക​വി​ള,ബി.​ഡി.​ഒ കെ.​എ​സ്.​സു​രേ​ഷ് കു​മാ​ർ,ജി​ഇ​ഒ ആ​ർ.​കെ.​നീ​ര​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള​ള ജി​എ​ച്ച്എ​സ്എ​സ് ക​ര​കു​ളം ഒ​ന്നാം സ്ഥാ​ന​വും വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​വേ​ലി എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

സ്കി​ൽ ഡേ​യും ഫു​ഡ് ഫെ​സ്റ്റി​വ​ലും നടത്തി

വി​തു​ര : വി​തു​ര ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ സ്കി​ൽ ഡേ​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ഡ് ഫെ​സ്റ്റി​വ​ലും സം​ഘ​ടി​പ്പി​ച്ചു. "നൈ​പു​ണി 2022' എ​ന്ന പ​രി​പാ​ടി​യി​ൽ വി​എ​ച്ച്എ​സ്ഇ എ​ൻ​എ​സ്ക്യൂ​എ​ഫ് കോ​ഴ്സു​ക​ളി​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കി​ല്ലു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​നോ​ടൊ​പ്പം നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സം​ഘ​ടി​പ്പി​ച്ച ഫു​ഡ് ഫെ​സ്റ്റ് പ​ങ്കാ​ളി​ത്തം കൊ​ണ്ട് വ​ൻ വി​ജ​യ​മാ​യി. ‌