ഡ​ങ്കി​പ്പ​നി: ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ക്രൈ​സ്റ്റ് ന​ഗ​ര്‍ സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ൾ
Sunday, November 27, 2022 4:17 AM IST
പേ​രൂ​ര്‍​ക്ക​ട: ഡ​ങ്കി​പ്പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക്രൈ​സ്റ്റ് ന​ഗ​ര്‍ സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. ന​ന്ത​ന്‍​കോ​ട് വാ​ര്‍​ഡി​ല്‍ ക്രൈ​സ്റ്റ് ന​ഗ​ര്‍ സ്കൂ​ള്‍ എ​ന്‍​സി​സി വി​ഭാ​ഗം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ , ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ ന​ന്ത​ന്‍​കോ​ട് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​എ​സ്. മി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് വാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളും സ​ന്ദ​ര്‍​ശി​ക്കും. ക്രൈ​സ്റ്റ് ന​ഗ​ര്‍ സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മാ​ത്യൂ​സ്, എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ അ​സീ​ന ദി​ലീ​പ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​എ​സ് മി​നു, അ​രു​ണ്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.