ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​ർ പി​ടി​യി​ൽ
Sunday, November 27, 2022 4:15 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശി​വ​ഗി​രി തു​ര​പ്പി​ൻ മു​ഖ​ത്ത് താ​മ​സ​ക്കാ​ര​നാ​യ മ​നോ​ജി​നെ (കു​ട്ട​ൻ )കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ വ​ർ​ക്ക​ല സ്വ​ദേ​ശി സി​ബി, കൂ​ട്ടാ​ളി രാ​മ​ന്ത​ളി സ്വ​ദേ​ശി​യാ​യ അ​നീ​ഷ് എ​ന്നി​വ​രെ വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴ​ര​യോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​നോ​ജി​നെ ക​നാ​ൽ റോ​ഡി​ൽ വ​ച്ച് ഒാ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞു​നി​ർ​ത്തി​യ ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഒ​ന്നാം പ്ര​തി​യാ​യ സി​ബി​യ്ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​ൻ ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് വ​ർ​ക്ക​ല എ​സ്എ​ച്ച്ഒ സ​നോ​ജ് അ​റി​യി​ച്ചു. ശ്രീ​കാ​ര്യം രാ​ജേ​ഷ് വ​ധ​ക്കേ​സി​ൽ മു​ഖ്യ ആ​സൂ​ത്രി​ക​നും കൊ​ല​യി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത ആ​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ സി​ബി. ക​ഴി​ഞ്ഞ ജൂ​ലൈ മാ​സം ഏ​ഴാം തീ​യ​തി രാ​ത്രി വ​ർ​ക്ക​ല​യി​ലെ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും മു​ഖ്യ​പ്ര​തി​യാ​ണ് ഇ​യാ​ൾ.