ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ചേ​ർ​ന്നു
Sunday, November 27, 2022 4:15 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഫ​യ​ര്‍ ഫോ​ഴ്സ് സ്റ്റേ​ഷ​ന്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. പാ​റ​ശാ​ല താ​ലൂ​ക്കാ​ശു​പ​ത്രി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​ദ്ദേ​ശി​ച്ചു. ല​ഹ​രി​ക്കെ​തി​രെ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ഇ​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ള്‍ സം​യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കും. ശ്രീ​കാ​ര്യം മേ​ല്‍​പ്പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ഡി​സം​ബ​റി​ല്‍ ആ​രം​ഭി​ക്കും. ചെ​ങ്കോ​ട്ടു​കോ​ണം എ​ല്‍​പി​എ​സ് കെ​ട്ടി​ട​നി​ര്‍​മാ​ണ​വും വൈ​കാ​തെ ആ​രം​ഭി​ക്കും. സ​ബ് ക​ള​ക്ട​ര്‍ അ​ശ്വ​തി ശ്രീ​നി​വാ​സ് അ​ധ്യ​ക്ഷ​യാ​യ യോ​ഗ​ത്തി​ല്‍ എം​പി മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ വി. ​എ​സ്. ബി​ജു, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.