കോ​ഴ ആ​രോ​പ​ണം:വേ​ദി​യി​ല്‍ പ്ര​തി​ഷേ​ധം
Friday, November 25, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ണം വാ​ങ്ങി മ​ത്സ​ര​ഫ​ലം അ​ട്ടി​മ​റി​ച്ചെ​ന്നാ​രോ​പി​ച്ച് വി​ധി​ക​ര്‍​ത്താ​ക്ക​ള്‍​ക്കെ​തി​രേ ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം. പ്ര​ധാ​ന​വേ​ദി​യാ​യ കോ​ട്ട​ണ്‍​ഹി​ല്‍ സ്കൂ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ന്ന എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം നാ​ടോ​ടി നൃ​ത്ത മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. വേ​ദി​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ പി​ന്‍​ത​ള്ളി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധം ക​ടു​ത്ത​തോ​ടെ സം​ഘാ​ട​ക​ര്‍ ഇ​ട​പെ​ട്ട് ഇ​വ​രെ പി​ന്തി​രി​പ്പി​ച്ചെ​ങ്കി​ലും വേ​ദി​ക്കു പു​റ​ത്തു നി​ന്നും ഇ​വ​ര്‍ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം തു​ട​ര്‍​ന്നു. ഏ​റെ നേ​ര​ത്തി​നു ശേ​ഷ​മാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത​ത്.